കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു

അവന്തിപൊര: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു. അവന്തിപൊരയിലെ മീജ് പാന്‌പോറില്‍ കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

പ്രദേശത്തെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസും കരസേനയും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു.

സേന തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ വീടിനടുത്തുള്ള പള്ളിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദിയെ വധിച്ചത്. കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.

Top