ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശരീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ കനിഗാം പ്രദേശത്താണ് സംഭവം.

സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെ തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top