ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറാണ്. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഇഷ്ഫാഖ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍. മുന്‍ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍. 2017ല്‍ പൊലീസ് ജോലി ഉപേക്ഷിച്ച ഇയാള്‍ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ഇവിടെ ഭീകരര്‍ ഉണ്ടെന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് പൊലീസും സംയുക്തമായി സൈനിക മുന്നേറ്റം നടത്തിയത്.

 

Top