മസ്തിഷ്‌കജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

പാട്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഏഴുപേരാണ് ഇന്ന് മരിച്ചത്. അസുഖബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. നൂറിലേറെ കുട്ടികള്‍ ചികിത്സയിലുണ്ട്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കെജ്രിവാള്‍ ഹോസ്പിറ്റലില്‍ 17 കുട്ടികളുമാണ് 16 ദിവസത്തിനുള്ളില്‍ മരിച്ചത്.

ജൂണ്‍ ആദ്യവാരമാണ് മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിര്‍ജലീകരണം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാകുന്നതും അത്യുഷ്ണം കാരണവുമാണ് എന്നാണ് വിദഗ്ധരുടെ നിഗമനം. മണ്‍സൂണെത്തിയാല്‍ രോഗശമനമുണ്ടായേക്കുമെന്ന് ഡോ. സാഹി വ്യക്തമാക്കുന്നു.

സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Top