മസ്തിഷ്‌കജ്വരം; നടപടികള്‍ ഊര്‍ജിതമാക്കി ബീഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന:മസ്തിഷ്‌കജ്വരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കി ബീഹാര്‍ സര്‍ക്കാര്‍. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമായി കൂടുതല്‍ തീവ്രപരിചരണ യൂണിറ്റുകള്‍ ആരംഭിച്ചു. അതേസമയം രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി

ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് , കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 535 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 93 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്.കൂടുതല്‍ കുട്ടികള്‍ ചികിത്സയില്‍ തേടിയാല്‍ നേരിടുന്നതിനു വേണ്ടിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

അതേ സമയം മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചിപ്പഴം ആണെന്ന് ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനമായി. ലിച്ചിപ്പഴങ്ങള്‍ കുട്ടികള്‍ പട്ടിണിമാറ്റാന്‍ കഴിക്കാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. രോഗം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ലിച്ചി പഴത്തിലടക്കം കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തുന്നുണ്ട്.

രോഗ പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര ‘ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ സമ്മതിച്ചു.മസ്തിഷ്‌ക ജ്വരം അടക്കമുള്ള രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ബിഹാറില്‍ വയറോളജി ഇന്‍സ്റ്റിറ്റിയൂട് ആരംഭിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്‌ക ജ്വരം പടരുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫലപ്രമദമായി ഒന്നും ചെയ്തില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് ഹര്‍ഷ വര്‍ധന്റെ പ്രതികരണം.

Top