ബിഹാറില്‍ മസ്തിഷ്‌കജ്വരം ; കൂടുതല്‍ ജില്ലകളില്‍നിന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളുമായി കൂടുതല്‍ ജില്ലകളില്‍നിന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമസ്തിപുര്‍, ബങ്ക, വൈശാലി എന്നീ ജില്ലകളില്‍ നിന്നുള്ള കുട്ടികളിലാണ് പുതിയതായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

അതേസമയം രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. മരണം ഉയരുന്നതിന്റെ കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കണ്ടെത്താനായിട്ടില്ല. മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി 535 പേരാണ് ചികിത്സയിലുള്ളത്. വിഷയം കൈകാര്യ ചെയ്യ്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

രോഗ പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top