enathu bridge parallel bridge

ന്യൂഡല്‍ഹി: ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിന് സമീപം സമാന്തരപാലം നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിയെ മനോഹര്‍ പരീക്കര്‍ ഇക്കാര്യം അറിയിച്ചു.

സമാന്തര പാലം നിര്‍മിക്കുന്നതിന് കരസേനയുടെ സഹായം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കരസനയ്ക്കു കത്തയച്ചിരുന്നു. മറ്റൊരു പാലം പണിയുകയെന്നത് ശ്രമകരമായ ജോലിയാതിനാലാണ് കരസേനയുടെ സഹായം തേടിയതെന്നും് പൊതുമരാമത്തു വകുപ്പ് വ്യക്തമാക്കിയിരുന്നു.

മലയാളിയായ കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദിനാണ് ബെയ്‌ലി പാലം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

18 വര്‍ഷം മുന്പു പണിത പാലത്തിന്റെ തൂണുകളുടെ നിര്‍മാണഘട്ടത്തിലെ പിഴവാണ് ഇപ്പോള്‍ ബലക്ഷയത്തിനു കാരണമായതെന്നാണ് കണ്ടെത്തല്‍.

Top