enathu bridge; Kerala want Army help to construct a parallel bridge

തിരുവനന്തപുരം: ഏനാത്ത് പാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കുന്നതിന് കരസേനയുടെ സഹായം ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യമുന്നയിച്ച് കരസനയ്ക്കു കത്തയച്ചു. മറ്റൊരു പാലം പണിയുകയെന്നത് ശ്രമകരമായ ജോലിയാതിനാലാണ് കരസേനയുടെ സഹായം തേടിയതെന്ന് പൊതുമരാമത്തു വകുപ്പ് വ്യക്തമാക്കി.

കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

18 വര്‍ഷം മുന്പു പണിത പാലത്തിന്റെ തൂണുകളുടെ നിര്‍മാണഘട്ടത്തിലെ പിഴവാണ് ഇപ്പോള്‍ ബലക്ഷയത്തിനു കാരണമായതെന്നാണ് കണ്ടെത്തല്‍.

Top