ഇ​രു​മ്പ് പ്ലേ​റ്റ് ഇ​ള​കി​മാ​റി; ഏ​നാ​ത്ത് ബെ​യ്‌​ലി പാ​ല​ത്തി​ലെ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു

അ​ടൂ​ർ: ഏ​നാ​ത്ത് ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. പ്ലാ​റ്റ് ഫോ​മി​ലെ ഇ​രു​മ്പ് പ്ലേ​റ്റ് ഇ​ള​കി​മാ​റി​യ​തി​നെ തുടർന്നാണ് നടപടി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പാ​ല​ത്തി​ലെ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചത് ഈ ​ഭാ​ഗ​ത്ത് വ​ൻ​ഗ​താ​ഗ​ത കു​രു​ക്കി​ന് കാരണമായി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​യി​ലും ദൃ​ശ്യ​മാ​യ​ത്.

Top