ജീത്തു ജോസഫിനെ പ്രശംസിച്ച് ‘ദ ബോഡി’ നായകന്‍ ഇമ്രാന്‍ ഹാഷ്മി

മ്രാന്‍ ഹാഷ്മിയെ നായകനാക്കി ജീത്തു ജോസഫ് ആദ്യമായി ഹിന്ദിയില്‍ സംവിധാനം ചിത്രമാണ് ദ ബോഡി. ത്രില്ലര്‍ ചിത്രമായിട്ടൊരുക്കുന്ന ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംവിധായകന്‍ എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

സിനിമയുടെ കാര്യത്തില്‍ എന്നും കൃത്യത പാലിക്കുന്നവരാണ് തെന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകരെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകള്‍ അങ്ങേയറ്റം പ്രൊഫഷണലാണ്. എല്ലായ്‌പ്പോഴും കൃത്യസമയത്തും ചിലപ്പോള്‍ സമയത്തിന് മുമ്പും സിനിമ തീര്‍ക്കുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.

അതുകൊണ്ട് തന്നെ കൃത്യസമയത്ത് സെറ്റുകളില്‍ വരാനും പോകാനും സാധിക്കുന്നു. ജീത്തു ജോസഫിന് ത്രില്ലര്‍ സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. അദ്ദേഹം മുമ്പ് ചെയ്ത ത്രില്ലര്‍ സിനിമകള്‍ പ്രത്യേകിച്ച് ദൃശ്യം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. ദ ബോഡി പോലുള്ള ഒരു സിനിമയില്‍ കഥയുടെ ഘടകങ്ങള്‍ കൂടുതല്‍ വിശദീകരിക്കാതെ തന്നെ തിരക്കഥയെ പ്രേക്ഷകര്‍ക്കായി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു എന്ന് ഇമ്രാന്‍ ഹാഷ്മി പറയുന്നു.

Top