ജലക് ദിഖലാ ജായുടെ റീമിക്സ് വേര്‍ഷന്‍; ജിത്തു ജോസഫ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം ദ ബോഡി റിലീസിങ്ങിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അണിയറ പ്രവര്‍ത്തകരാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഇമ്രാന്‍ ഹാഷ്മിയുടെ തന്നെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘ജലക്ക് ദിഖിലാ ജാ’ എന്ന പാട്ടിന്റെ റീമിക്സ് വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2006ല്‍ ഇമ്രാന്‍ ഹാഷ്മിയുടെതായി പുറത്തിറങ്ങിയ അക്സര്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പാട്ടിന് ഒരു റിമിക്സ് വേര്‍ഷന്‍ വരുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാട്ട് നാല് ലക്ഷത്തിലധികം പേര്‍ ഇതുവരെ കണ്ടുകഴിഞ്ഞു.

റിഷി കപൂറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. വേദികയും ശോഭിത ധുലിപാലയുമാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 13ന് ചിത്രം തിയ്യേറ്ററുകളിലേക്കെത്തും.

Top