‘ഹി ഈസ് കമിങ് ബാക്ക്’; ‘എമ്പുരാന്‍’ ചിത്രീകരണം പ്രഖ്യാപിച്ചു

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ലോഞ്ച് വിഡിയോ പ്രമൊ ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിലെ ചില പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.’ഹി ഈസ് കമിങ് ബാക്ക്’ എന്ന ഗോവര്‍ദ്ധന്റെ ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ഒക്ടോബര്‍ 10നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. എമ്പുരാനില്‍ ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷന്‍സും കൈകോര്‍ക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രമെത്തുക.

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് പ്രേക്ഷകരെ ലൂസിഫറിലേക്ക് ആകര്‍ഷിച്ചു. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

Top