Empty vessels make the most noise: Manohar Parrikar on Pakistan

പനാജി: പാക്കിസ്ഥാന്‍ കാലി പാത്രമാണെന്നും കാലി പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുമെന്നും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ അപകടകരമായ ഒരു ഗെയിം കളിക്കുകയാണ്. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ പാക്കിസ്ഥാന് എതിര്‍ത്തു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. പ്രകോപനത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതിനുകാരണം ഇന്ത്യയ്ക്ക് ജാദവിനെ തിരിച്ച് വേണമെന്നുള്ളതാണ്. ജാദവ് ഇറാനിലായിരുന്നുവെന്നും അദ്ദേഹത്തെ താലിബാന്‍ തട്ടിക്കൊണ്ടു പോയി പാക്കിസ്ഥാനില്‍ വിട്ടതാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top