തൊഴിലുറപ്പ്: കരാർ ജീവനക്കാർക്ക് വീണ്ടും വേതനവർധന

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ സാങ്കേതികവിഭാഗം കരാർ ജീവനക്കാരുടെ വേതനം 2 വർഷത്തിനിടെ വീണ്ടും വർധിപ്പിച്ചു. 3500  രൂപ മുതലാണു വർധന. ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. പദ്ധതിയുടെ സംസ്ഥാന, ജില്ല, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിൽ ജോലി ചെയ്യുന്ന 7 വിഭാഗം ജീവനക്കാരുടെ വേതനമാണു വർധിപ്പിച്ചത്.

സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ യോഗം നിയോഗിച്ച ഉപസമിതി രണ്ടാഴ്ച കൊണ്ടു തയാറാക്കിയ ശുപാർശ പരിഗണിച്ചാണു വേതനവർധന. ഇത്തരം ജീവനക്കാർക്കു വേതനം നൽകുന്നതിന് ഭരണച്ചെലവ് പദ്ധതിച്ചെലവിന്റെ 5 ശതമാനത്തിൽ കൂടരുതെന്നും അതനുസരിച്ചു ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഉത്തരവു നിലനിൽക്കുന്നുണ്ട്.

ഭരണച്ചെലവു കൂടിയാൽ ഗ്രാമപ്പഞ്ചായത്തുകൾ തനതു ഫണ്ട് അല്ലെങ്കിൽ പൊതുഫണ്ടിൽനിന്നു ചെലവഴിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Top