തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്ന് ഐ എം എഫ്

ന്യൂഡല്‍ഹി: തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ എം എഫ്). കാലഹരണപ്പെട്ടതും, നിയന്ത്രിതവുമായ നിയമങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ബിസിനസ്സുകളെ തടയുകയാണെന്നും ,അത് വിഭവങ്ങളുടെ തെറ്റായ വിന്യാസത്തിലേക്ക് നയിക്കുകയാണെന്നും ഐ എം എഫ് ഇന്ത്യ മിഷന്‍ ചീഫ് രണില്‍ സല്‍ഗഡൊ പറഞ്ഞു.

തൊഴില്‍ വിപണി ചട്ടങ്ങളെ മെച്ചപ്പെടുത്തിക്കൊണ്ട് തൊഴില്‍ വളര്‍ച്ചയെ സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നാണ് ഐ എംഎഫ് ചൂണ്ടിക്കാട്ടുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളെ അസംഘടിതവും അനിയന്ത്രിതവുമായ വിഭാഗത്തിലേക്ക് തള്ളുകയാണെന്ന് സല്‍ഗഡൊ ചൂണ്ടിക്കാട്ടി. തൊഴിലിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല സുസ്ഥിര വളര്‍ച്ചയെ സഹായിക്കാന്‍ കൂടിയുള്ള മികച്ച തൊഴില്‍ നിയമങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top