ജീവനക്കാരുടെ വേതനം; നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കര്‍ശന നടപടി

ഒമാന്‍ : ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ് നല്‍കേണ്ടതെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാല്‍ എന്ന തോതിലാകും പിഴ ഈടാക്കുക.

ശമ്പള വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ആരംഭിച്ചിരുന്നു. പുതിയ സംവിധാനത്തിന് കീഴില്‍ എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്ന് വക്താവ് പറഞ്ഞു. വേതന വിതരണത്തിലെ പോരായ്മകള്‍ ഉണ്ടാകുന്ന പക്ഷം പുതിയ സംവിധാനം കൃത്യമായ മുന്നറിയിപ്പ് നല്‍കും. ജീവനക്കാരന്‍ പരാതി നല്‍കാതെ തന്നെ നടപടിയെടുക്കാനും ഇതുവഴി സാധിക്കും. തൊഴില്‍ കരാറില്‍ പറഞ്ഞത് പ്രകാരമുള്ള കൃത്യമായ തുക ലഭിക്കുന്നുവെന്നത് പുതിയ സംവിധാനം ഉറപ്പാക്കുന്നതായും മന്ത്രാലയം വക്താവ് പറഞ്ഞു.

Top