ഇപിഎഫ് സ്‌കീമിന് കീഴില്‍ വരുന്നവരുടെ കുറഞ്ഞ പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ സാധ്യത

pension

ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ വരുന്നവരുടെ കുറഞ്ഞ പെന്‍ഷന്‍ ഉടനെ ഇരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കുന്നതിനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ ഇപിഎഫ് മിനിമം പെന്‍ഷന്‍ ഇരട്ടിയാക്കിയാല്‍ എത്ര ബാധ്യതയുണ്ടാകുമെന്ന കാര്യം അറിയിക്കാന്‍ ഇപിഎഫ്ഒയെ കേന്ദ്ര തൊഴില്‍ മന്ത്രാലം ചുമതലപ്പെടുത്തി.

തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് ഇപിഎഫ്ഒ ഉടനെ തീരുമാനമെടുക്കാനാണ് സാധ്യത. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി തീരുമാനം പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 40 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമ്പോള്‍ 3,000 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകാന്‍ സാധ്യതയുള്ളതായും വിലയിരുത്തുന്നു.

ഇപിഎസ് 95 പദ്ധതിക്കു കീഴില്‍ നിലവില്‍ 60 ലക്ഷം പേരാണുള്ളത്. ഇതില്‍ തന്നെ 40 ലക്ഷം പേര്‍ക്കും 1,500 രൂപയില്‍ താഴെയാണ് പെന്‍ഷന്‍ ലഭിക്കുന്നത്.

Top