സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

dead body

മുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. നോയിഡ സെക്ടര്‍ 39-ല്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മരണപ്പെട്ടത്.

സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ മരിച്ചത്. വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ സെപ്റ്റിക് ടാങ്കിന് ഉള്ളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും വിഷപ്പുക ശ്വസിച്ച് മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കെട്ടിടം നിര്‍മ്മിച്ചയാളെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തത്.

Top