കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചു വിടല്‍; 773 ജീവനക്കാര്‍ക്കു ജോലി നഷ്ടമായി

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ദീര്‍ഘ കാലമായി ജോലിയ്ക്കു വരാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. മൊത്തം 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.

ദീര്‍ഘകാലമായി ജോലിക്ക് എത്താത്ത ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ 773 പേരും മറുപടി നല്‍കിയിരു്‌നനില്ല. ഈ സാഹചര്യത്തിലാണ് എംഡി ടോമിന്‍ ജെ. തച്ചങ്കരി നടപടിക്ക് ഉത്തരവിട്ടത്.

മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Top