ശമ്പളം നല്‍കിയില്ല; സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി

ബെംഗളൂരു: സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി. ഏഴ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ഉടമയെ തട്ടിക്കൊണ്ടുപോകാന്‍ ജീവനക്കാര്‍ പദ്ധതിയിട്ടത്.

ഉടമയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചതിന് നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു. ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘം തട്ടിക്കൊണ്ട് പോയത്. മാര്‍ച്ച് 21 ന് ഇവര്‍ സുജയ്‌നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കി. ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിക്കുകയുംചെയ്തു. ശമ്പളം താമസിയാതെ നല്‍കാമെന്ന് സുജയ് വാഗാദാനം നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ ഇവര്‍ മോചിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സുജയ് ഹലസുരു പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലായ മൂന്ന് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.

Top