ഇരുന്ന് ജോലി ചെയ്യാന്‍ സ്ഥലം തികയുന്നില്ലെന്ന് ജീവനക്കാര്‍; പരിഹാരം കണ്ടെത്തി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഇരിക്കാൻ സ്ഥലമില്ല, ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ​ഗൂ​ഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള്‍ ഉപയോ​ഗിക്കാനും ​ഗൂ​ഗിൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ഗൂഗിൾ തങ്ങളുടെ ക്ലൗഡ് ജീവനക്കാരോട് സ്‌പെയ്‌സ് പങ്കിടാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി റിപ്പോർട്ട് പറയുന്നത്.

സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, വാഷിംഗ്ടണിലെ കിർക്ക്‌ലാൻഡിലെ യുഎസ് ഓഫീസുകളിലെ ജീവനക്കാരോടാണ് ​ഗൂ​ഗിള് ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, കാലിഫോർണിയയിലെ സണ്ണിവെയ്ൽ എന്നിവിടങ്ങളിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നത്.

ക്ലൗഡിന്റെ വളർച്ചയിൽ നിക്ഷേപം തുടരാൻ ഇത് സഹായിക്കും.​ഗൂ​ഗിൾ തങ്ങളുടെ ചില കെട്ടിടങ്ങൾ ഒഴിയുമെന്നും രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ ഹാജരായാൽ മതിയെന്നാണ് ജീവനക്കാർക്കുള്ള നിർദേശം.

റിപ്പോർട്ട് അനുസരിച്ച്, വ്യക്തിപരമായും വിദൂര ജോലിയും സംയോജിപ്പിക്കുന്ന ഒരു പുതിയ പ്രവർത്തന രീതി ഗൂഗിൾ അവതരിപ്പിച്ചു. അവർ ഈ പുതിയ പ്രവർത്തന രീതിയെ “ക്ലൗഡ് ഓഫീസ് പരിണാമം” അല്ലെങ്കിൽ “CLOE” എന്നാണ് വിളിക്കുന്നത്. പുതിയ ഡെസ്ക് ഷെയറിംഗ് മോഡൽ തങ്ങളുടെ ഇടം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കുമെന്നും കമ്പനി കരുതുന്നു.

ഈ പുതിയ പ്രവർത്തന രീതി ജീവനക്കാർക്കിടയിൽ മികച്ച സഹകരണത്തിന് വഴിയൊരുക്കുമെന്നും ഗൂഗിൾ പറയുന്നു. കാരണം അവർക്ക് ഏറ്റവും അനുയോജ്യമായത് അനുസരിച്ച് ഓഫീസിലോ വീട്ടിലിരുന്നോ ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഓഫീസ് സ്ഥലം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ഈ പുതിയ പ്രവർത്തനരീതി സഹായിക്കും.

Top