തൊഴിലുറപ്പ് പദ്ധതി; 1511 കോടിരൂപ കുടിശ്ശിക അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടിരൂപ കുടിശ്ശിക അനുവദിച്ച് കേന്ദ്രം. അഞ്ച് മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. അഞ്ച് മാസമായി തൊഴിലുറപ്പുകാർക്ക് കൂലി മുടങ്ങിയ നിലയിലായിരുന്നു. സംസ്ഥാനത്തെ പതിനഞ്ചു ലക്ഷം തൊഴിലാളികൾക്ക് നൽകേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്. കേരളത്തിലെ തൊഴിലാളികൾക്ക് ഒടുവിലായി കൂലി ലഭിച്ചത് നവംബറിലായിരുന്നു.

Top