ശമ്പളത്തെച്ചൊല്ലി തര്‍ക്കം: അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

crime

പാലക്കാട്: ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെര്‍പ്പുളശേരിയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ അനില്‍ ഷാഹിനയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധര്‍മരാജ് ഫാഹിനയെ പൊലീസ് അറസ്റ്റു ചെയ്തു.

ധര്‍മ്മരാജ് ഫാഹിനയുടെ കീഴിലായിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്. ശമ്പളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്ത തന്നെ തര്‍ക്കമുണ്ടായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലിരുന്ന് ഇരുവരും ഇന്നലെ മദ്യപിക്കുന്നതിനിടെ ശമ്പളക്കാര്യം പറഞ്ഞ് വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ധര്‍മരാജ് അനിലിനെ പിടിച്ച് തള്ളുകയും അയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീഴുകയുമായിരുന്നു.

ധര്‍മ്മരാജിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.

Top