എംപാനല്‍ ജീവനക്കാര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തിനു സമീപത്തെ മരത്തില്‍ കയറിയാണ് കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. ഭീഷണി മുഴക്കിയ രണ്ട് പേരെ താഴെയിറക്കി. രണ്ടു പേര്‍ ഇപ്പോഴും മരത്തിനു മുകളില്‍ തുടരുകയാണ്. താഴെയിറക്കാനുള്ള ശ്രമത്തെ ചെറുക്കുകയാണ് ഇവര്‍.

Top