പാകിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍

emirates

ദുബായ് : പാകിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നു. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് നടപടി.

ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

കുവൈത്ത് എയര്‍വേയ്‌സിന്റെ ലാഹോര്‍, ഇസ്‌ലാമാബാദ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. കുവൈത്ത് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി എയര്‍ലൈന്‍സ് പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയുമായി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല പാകിസ്ഥാന്‍ അടച്ചത്.

Top