ഇസ്രയേലിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്താന്‍ എമിറേറ്റ്സ്

ദുബൈ: ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍ ഇസ്രയേലിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നു. 2021 ഡിസംബര്‍ ആറ് മുതലാണ് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് എമിറേറ്റ്സിന്റെ പ്രതിദിന സര്‍വീസുകള്‍ തുടങ്ങുക.

ഇതിനായി എമിറേറ്റ്സിന്റെ ബോയിങ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. പ്രതിദിന സര്‍വീസുകള്‍ ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.25ന് വിമാനം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തും.

ടെല്‍ അവീവില്‍ നിന്നും തിരികെ വൈകിട്ട് 6.25ന് പുറപ്പെടുന്ന ഇകെ 932 വിമാനം ദുബൈയില്‍ പ്രാദേശിക സമയം രാത്രി 11.25ന് എത്തും.

 

Top