ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; പോരാടാന്‍ ഒരുങ്ങുന്നത് വമ്പന്മാരായ ആഴ്‌സണലും ടോട്ടന്‍ഹാമും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് പോരാടാന്‍ ഒരുങ്ങുന്നത് വമ്പന്മാരായ ആഴ്‌സണലും ടോട്ടന്‍ഹാമുമാണ്. ആഴ്‌സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് പോരാട്ടം നടക്കുന്നത്.

തുടര്‍ച്ചയായ 6 ജയങ്ങളുമായിട്ടാണ് സ്പര്‍സ് എമിറേറ്റ്‌സ് സ്‌റേഡിയത്തിലേക്ക് എത്തുക. ലീഗില്‍ ചെല്‍സിക്ക് എതിരായ ജയവും ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് എതിരായ ജയവും ഉള്‍പ്പെടുന്നതാണ്.

ആഴ്‌സണലാവട്ടെ ഏതാനും സമനിലകള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ ബൗണ്‍മൗതിനെതിരായ ജയവും യൂറോപ്പ ലീഗിലെ ജയവും നേടിയിട്ടുള്ളതിന്റെ ആത്മവിശ്വാസത്തിലാണ്.

Top