Emirates SkyWheels

ന്യൂഡല്‍ഹി : എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ എമിറേറ്റ്‌സ് സ്‌കൈവീല്‍സ് വിഭാഗം ആരംഭിച്ചു. ആഡംബര വാഹനങ്ങള്‍ കയറ്റി അയ്ക്കുന്നതിനുള്ള വിഭാഗമാണിത്.

ഉപയോക്താക്കള്‍ക്ക് ക്ലാസിക്, ആഡംബര, സ്‌പോര്‍ട്‌സ് കാറുകള്‍ ഈ സൗകര്യംവഴി വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം.

ഇതിന് പ്രീമിയം, അഡ്വാന്‍സ്ഡ് എന്നീ ഓഫറുകളും എമിറേറ്റ്‌സ് സ്‌കൈവീല്‍സ് നല്‍കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍നിന്നും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഡോര്‍ടുഡോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടുന്നതാണ് എമിറേറ്റ്‌സ് സ്‌കൈവീല്‍സ് പ്രീമിയം പ്രോഡക്ട് പാക്കേജ്. വാഹനം വീട്ടില്‍നിന്നും എടുക്കുകയും വിദേശത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കും.

കൂടാതെ, യാത്രയുടെ രണ്ടു വശത്തുമുള്ള കയറ്റുമതി, ഇറക്കുമതി കസ്റ്റംസ് ക്ലിയറന്‍സ് നടപടികളും പ്രീമിയം പാക്കേജില്‍ ഉള്‍പ്പെടും. ഇതുകൂടാതെ റോഡ്, ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഷുറന്‍സും പ്രീമിയം പാക്കേജിലുണ്ട്.

എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വാഹനങ്ങള്‍ കയറ്റിക്കൊണ്ടു പോകുന്നതാണ് എമിറേറ്റ്‌സ് സ്‌കൈവീല്‍സ് അഡ്വാന്‍സ്ഡ് പാക്കേജ്.

Top