വിവിധ മേഖലകളില്‍ ഫീസ് ഇളവുകളുമായി യുഎഇയിലെ എമിറേറ്റുകള്‍

യുഎഇയിലെ വിവിധ മേഖലകളില്‍ ഫീസ് ഇളവുകളുമായി എമിറേറ്റുകള്‍. പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഫീസ് ഇളവുകള്‍. വിശുദ്ധ റമദാന്‍ മാസവും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തിയാണ് ഇളവുകളുമായി യുഎഇ ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. 100 മില്യണ്‍ ഭക്ഷണ പദ്ധതിക്കും തടവുകാരെ വിട്ടയച്ചതിനും പിന്നാലെയാണ് പ്രവാസികള്‍ക്ക് കൂടി ഉപകരിക്കുന്ന ഇളവുകള്‍ വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു.

അബുദാബിയില്‍ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കി. ജൂണ്‍ 30 വരെയാണ് എമിറേറ്റില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസം- ഹോട്ടല്‍ മേഖലകളെ കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഷാര്‍ജയില്‍ വൈദ്യുതി ബില്‍ അടക്കാനുള്ള സമയം നീട്ടി നല്‍കി. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. 1000 ദിര്‍ഹമിന് ചുവടെ ബില്ലുള്ള സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഴ കൂടാതെ വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകള്‍ അടക്കാന്‍ സമയം നീട്ടി നല്‍കണമെന്ന പൊതുജനാഭ്യര്‍ഥന മാനിച്ച് കൂടിയാണ് നടപടി.

Top