വിമാനത്തില്‍ നിന്നും താഴെ വീണു പരുക്കേറ്റ എമിറേറ്റസ് ജീവനക്കാരി മരിച്ചു

emirates

കംപാല: നിര്‍ത്തിയിട്ടിരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തിന്റെ വാതിലൂടെ താഴേക്ക് വീണു പരിക്കേറ്റ ജീവനക്കാരി മരിച്ചു. വിമാനത്തില്‍ ആളുകളെ കയറ്റുന്നതിനിടെ ക്യാബിന്‍ ജീവനക്കാരി വാതിലൂടെ താഴേക്ക് വീഴുകയായിരുന്നു.

ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം. പുറപ്പെടാന്‍ തയാറായ ഇകെ-730 വിമാനത്തിത്തില്‍ നിന്നാണ് ജീവനക്കാരി താഴേക്ക് വീണത്.

ഗുരതരമായി പരിക്കേറ്റ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ജീവനക്കാരിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Top