ജീവിത്തിലെ അവിശ്വസനീയമായ ദിനം; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് എമി ജാക്‌സൺ

ഴിഞ്ഞ ദിവസമായിരുന്നു നടി എമി ജാക്‌സണും ജോർജ്ജ് പനയോറ്റുവും തമ്മിലുള്ള വിവാഹ നിശ്ചയം. ഇപ്പോൾ ലണ്ടനിൽ വെച്ച് നടന്ന വിവാഹനിശ്ചത്തിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകായാണ് താരം.ഇൻസ്റ്റാഗ്രാമിലൂടെയാണ് എമി ആരാധകരുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ഏറ്റവും അവിശ്വസനീയമായ ദിവസമാണിന്ന്. വിവാഹ നിശ്ചയം ഞങ്ങൾ ആഘോഷിക്കുകയാണ്. ഈ ദിവസം ഇത്രയും മനോഹരമാക്കിയതിന് സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറയുന്നു’ എന്ന് പറഞ്ഞാണ് എമി ചിത്രം പങ്കുവെച്ചത്.

ഇരുവരും തങ്ങളുടെ കുഞ്ഞുമാലാഖയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മാർച്ചിലായിരുന്നു താരം താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

Top