സ്വദേശിവല്‍ക്കരണം:സ്വദേശികള്‍ക്ക് പരിശീലനപദ്ധതി ഉടന്‍ തുടങ്ങുമെന്ന്

റിയാദ്: സൗദി അറേബ്യയില്‍ പതിനൊന്നു പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങുന്നു. അടുത്തമാസം സ്വദേശിവല്‍ക്കരണം തുടങ്ങാനിരിക്കുന്ന പന്ത്രണ്ട് മേഖലകള്‍ക്കു പുറമെയാണിത്. ഇതിനായി സ്വദേശികള്‍ക്ക് പരിശീലനപദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

മെഡിക്കല്‍ , ഐടി, ടെലികോം, അക്കൗണ്ടിംഗ്, ഇന്‍ഡസ്ട്രിയല്‍, എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ട്രേഡ് & റീട്ടെയ്ല്‍ ട്രേഡ്, ടൂറിസം, ഗതാഗതം, കോണ്‍ ട്രാക്റ്റിംഗ്, നിയമം എന്നീ പതിനൊന്നു മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം.

ഐ.ബി.എം, ആമസോണ്‍ തുടങ്ങിയ വന്‍കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും സൂചനയുണ്ട്. അതേസമയം, കാര്‍,ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ തുടങ്ങി പന്ത്രണ്ട് മേഖലകളിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ അടുത്തമാസം പതിനൊന്നിന് ആരംഭിക്കും. സ്വദേശിവല്‍ക്കരണം വേഗത്തില്‍ നടപ്പാകില്ലെങ്കിലും, പരിശീലനം പൂര്‍ത്തിയാകുന്ന എല്ലാ സ്വദേശികള്‍ക്കും ജോലി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

Top