സ്വദേശിവത്ക്കരണം;പ്രവാസി തൊഴിലാളികള്‍ സൗദിയില്‍ നിന്ന് മടങ്ങുന്നു

റിയാദ്: ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിപോകുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി കൈക്കൊണ്ട കടുത്ത നയങ്ങളാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

2018ലെ ആദ്യമൂന്ന് മാസങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ആറ് ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.10. 2 ദശലക്ഷമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്.

നിര്‍മ്മാണ മേഖലയിലെ ജോലിക്കാരാണ് നില്‍ക്കക്കള്ളിയില്ലാതെ കൂടുതലായും പോകുന്നത്. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ജീവിതത്തെ ബാധിക്കും. വ്യാപാരം , ഉല്‍പ്പാദനരംഗം തുടങ്ങിയ മേഖലകളിലെ പ്രവാസി തൊഴിലാളികളെയും പുതിയ നയങ്ങള്‍ ബാധിക്കുന്നുണ്ട്.അതേ സമയം സൗദി പൗരന്മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 12. 9 ശതമാനമായി ഉയരുകയും ചെയ്തു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ് വസ്തുത.

സൗദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നയത്തിനാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ്ബിന്‍ സല്‍മാന്‍ പ്രാധാന്യം നല്‍കുന്നത്.2020ല്‍ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top