ഇ.എം.ഐ ജൂണ്‍ 24ന് പ്രദര്‍ശനത്തിന് എത്തും

ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇ.എം.ഐ. ഒരു ഊരാക്കുടുക്കായി ബാങ്ക് ലോണും, ഇ.എം.ഐയും മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രം ജൂണ്‍ 24ന് പ്രദര്‍ശനത്തിന് എത്തും.

ജോജി ഫിലിംസിന്‍റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആന്‍്റോ ടൈറ്റസ്, എഡിറ്റര്‍ – വിജി എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജയന്‍ ചേര്‍ത്തല,ഗാനങ്ങള്‍ – സന്തോഷ് കോടനാട്.

ഷായി ശങ്കര്‍, ഡോ.റോണി, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, എം.ആര്‍.ഗോപകുമാര്‍, വീണാ നായര്‍, മഞ്ജു പത്രോസ്, യാമി സോന, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജോബി ജോണ്‍, ക്ലെമന്‍്റ് കുട്ടന്‍, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍ ,രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, സുനീഷ്, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എല്‍സന്‍, വിനോദ് ,ദര്‍ശന, സോമരാജ്, എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Top