emerging kerala-vigilance enquiry

തിരുവനന്തപുരം: എമര്‍ജിംഗ് കേരള പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ലോകായുക്ത നിര്‍ദേശം. അന്വേഷണത്തിനു വിജിലന്‍സ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴുകോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ലോകായുക്ത കണ്ടെത്തി. സ്വന്തം അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ലോകായുക്ത വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.

മൂന്നു ദിവസത്തേക്ക് ചെലവായത് 17,52,07,543 രൂപ ചെലവായതില്‍ കണക്കിലുള്ളത് 10,07,28,240 രൂപ മാത്രമാണെന്നും ലോകായുക്ത കണ്ടെത്തി. ഇനം തിരിച്ചുള്ള കണക്കുകളിലും ലോകായുക്ത അപാകതകള്‍ കണ്ടെത്തിയിരുന്നു.

Top