കോവാക്‌സിന് അടിയന്തര ഉപയോഗാനുമതി; ലോകാരോഗ്യ സംഘടന ഇന്ന് അപേക്ഷ കേള്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേള്‍ക്കും. ഇതിനു മുന്നോടിയായി കൊവാക്‌സിന്റെ താല്‍പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാനുള്ള പ്രീ-സബ്മിഷന്‍ യോഗമാകും ഇന്ന് നടക്കുക.

കൊവാക്‌സിനു ലോകാരോഗ്യ സംഘടന ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇന്നലെയാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ഡിസിജിഐ ക്ക് കൈമാറിയത്.

 

Top