അവശ്യ വാഹനങ്ങൾക്ക്‌ പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്

ക്സിജൻ ടാങ്കറുകളുടെയും അടിയന്തിര സർവ്വീസ് വാഹനങ്ങളായ ആംബുലൻസുകൾ, ഹിയേഴ്‌സ് വാനുകൾ, നഗരത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഓക്സിജനുമായി വരുന്നവ എന്നിവയുടെ സഞ്ചാരം വേഗത്തിലാക്കുന്നതിന് പ്രത്യേക ലെയിനൊരുക്കി ഡൽഹി പൊലീസ്.

പൊലീസ് ചെക്ക്‌പോസ്റ്റുകൾക്ക് സമീപം റോഡുകളിൽ ഇത്തരം എമർജൻസി വാഹനങ്ങൾക്ക്  പാതകൾ സൃഷ്ടിക്കാൻ ഡൽഹി പൊലീസ് പ്രദേശത്തുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളോടും ആവശ്യപ്പെട്ടു.

സിറ്റി പൊലീസ് മേധാവി എസ്എൻ ശ്രീവാസ്തവയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ച് നടപടിയെടുത്തത് അപ്പ്ഡേറ്റ് ചെയ്യുകയും എന്തുകൊണ്ടാണെന്ന് ഇത് സ്വീകരിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നതിനും നിലവിലുള്ള കർഫ്യൂ ഉത്തരവുകൾ ലംഘിക്കുന്നതായി കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും പൊലീസ് സജ്ജീകരിച്ച പ്രധാന വാഹന ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മാത്രമാണ് ഈ ലെയിനുകൾ സൃഷ്ടിക്കുന്നത്.

ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും റോഡിന്റെ ഏറ്റവും ഇടത്തെ അറ്റത്ത് ആംബുലൻസുകൾക്കും ഓക്സിജൻ ടാങ്കറുകൾ ഉൾപ്പെടെയുള്ള മറ്റ് അടിയന്തര വാഹനങ്ങൾക്കും സിലിണ്ടറുകൾ വഹിക്കുന്നവർക്കുമായി ഒരു ലെയിൻ സൃഷ്ടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന പതിവ് പാതകളിൽ ലോക്ക്ഡൗൺ നിയമലംഘകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാൽ ഈ എമർജൻസി വാഹനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനായാണ് ഇത് ചെയ്യുന്നത് എന്ന് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.

Top