ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നല്‍കി. വാക്‌സിന്‍ ഉടന്‍ യുഎസില്‍ ഉപയോഗിച്ചു തുടങ്ങും.ഒറ്റഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗം ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താന്‍ നിര്‍ണായകമായ മുന്നേറ്റമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

കോവിഡിന്റെ പുതിയ വകഭേദത്തെ ഉള്‍പ്പെടെ തടയാന്‍ ഈ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പഠനം.

Top