റഫാല്‍ ഇടപാട്‌: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ നോട്ടിസ്

CPIM

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. എളമരം കരീം, കെ.കെ. രാഗേഷ്, സോമപ്രസാദ്, ഡി. രാജ, ബിനോയ് വിശ്വം, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരാണ് നോട്ടിസ് നല്‍കിയത്.

അതേസമയം സംയുക്ത സഭാ സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ റഫാല്‍ വിമാന ഇടപാട് പ്രതിരോധ രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാരോപിച്ച് വാജ്‌പേയി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ആയിരം കോടിയിലേറെ രൂപ അധിക വിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ 35,000 കോടിയുടെ അഴിമതിയുണ്ടെന്നും ഇക്കാര്യം സിഎജി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.Related posts

Back to top