തിരുവനന്തപുരം:ആലപ്പുഴില്‍ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടും , അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്.സമീപ കാലത്തു നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയില്‍ ആണെന്നും വ്യക്തമാക്കി സ്പീക്കര്‍.നോട്ടീസ് തള്ളി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
നവകേരളയാത്ര ആലപ്പുഴയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിന്‍മാറിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ് ,കെ എ സ് യു ജില്ലാ പ്രസിഡന്റ് എഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തില്‍ നിന്നും ഗണ്‍മാന്‍ അനിലും എസ്‌കോര്‍ട്ടിലെ പൊലിസുകാരന്‍ സന്ദീപും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത്,ചോദ്യം ചെയ്യാന്‍ ഹാജരകണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമോ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ് .