ഇഎംസിസി കരാര്‍; 27 ന്‌ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി

hartal

തിരുവനന്തപുരം: ട്രോളര്‍ കരാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി. കേരള തീരത്ത് ചട്ടങ്ങള്‍ അട്ടിമറിച്ചു കൊണ്ടുള്ള മത്സ്യബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടിരുന്നു.

ആരോപണം നിഷേധിച്ച് മേഴ്‌സിക്കുട്ടിയമ്മ രംഗത്തു വന്നു. ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Top