ഇഎംസിസി വിവാദം;കേന്ദ്രം ഒരു രഹസ്യ വിവരവും കൈമാറിയിട്ടില്ലെന്ന് ഇപി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ഇഎംസിസിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പള്ളിപ്പുറത്തെ നാലേക്കര്‍ ഭൂമി ഇഎംസിസിയ്ക്ക് കൈമാറിയിട്ടില്ല. കമ്പനിയ്ക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകുമെന്നും മന്ത്രി ചോദിച്ചു. എന്തെങ്കിലും രഹസ്യവിവരങ്ങളുണ്ടെങ്കില്‍ അറിയിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, ഇഎംസിസിയുമായുള്ള കരാന്‍ നഗ്നമായ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. മുന്നറിയിപ്പ് അവഗണിച്ചും സര്‍ക്കാര്‍ കമ്പനിയുമായി സഹകരിച്ച് മുന്നോട്ട് പോയി. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി 4 മാസത്തിന് ശേഷമാണ് കരാറൊപ്പിട്ടത്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണ്.

തട്ടിപ്പു കമ്പനിയാണെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ ബോധപൂര്‍വ്വമാണ് ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത്. കമ്പനിയുടെ അമേരിക്കയിലെ വിലാസം പോലും വ്യാജമാണ്. കേരളത്തിന്റെ സമുദ്രതീരങ്ങളെ അമേരിക്കയ്ക്ക് വിറ്റ് തുലക്കാനുള്ള നീക്കമാണിത്. മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Top