എംബസി ടോറസ് ടെക് സോണിന്റെ ആദ്യ കെട്ടിടം ടെക്നോപാർക്കിൽ തുറന്നു

തിരുവനന്തപുരം : ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്ന് ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിർമിക്കുന്ന എംബസി ടോറസ് ടെക്സോണിലെ ആദ്യ കെട്ടിടം ‘നയാഗ്ര’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ടെക്ഹബ്ബുകളിൽ തിരുവനന്തപുരം ടെക്നോപാർക്കിനെ മുൻപന്തിയിലേക്ക് എത്തിച്ചേക്കാവുന്ന സുപ്രധാന പദ്ധതിയാണിതെന്നും, നേരിട്ട് 10,000നു മുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 ലക്ഷം ചതുരശ്രയടി ഐടി സ്പേസ് നയാഗ്ര കെട്ടിടത്തിലുണ്ട്. ആകെ 55 ലക്ഷം ചതുരശ്രയടി വികസന പദ്ധതിയാണ് ടോറസ് ടെക്നോപാർക്കിൽ നടപ്പാക്കുന്നത്.

ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ അജയ് പ്രസാദ്, പ്രസിഡന്റ് എറിക് ആർ.റിൻബൗട്, സിഒഒ ആർ.അനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഐടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ, മേയർ ആര്യാ രാജേന്ദ്രൻ, ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ, അസറ്റ് ഹോംസ് എംഡി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Top