കുവൈറ്റില്‍ തൊഴില്‍പ്രശ്‌നമുള്ള ഇന്ത്യന്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി

passportt

കുവൈറ്റ്: കുവൈറ്റില്‍ തൊഴില്‍പ്രശ്‌നങ്ങള്‍ നേരിടുന്ന ഖറാഫി നാഷണല്‍ കമ്പനിയിലെ 374 ഇന്ത്യന്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് എംബസിക്ക് കൈമാറിയതായി കമ്പനി അധികൃതര്‍. നിലവില്‍ കുവൈറ്റ് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണ് ഈ ജീവനക്കാര്‍.

അവശേഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ കൈമാറുന്നതാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്‌. തൊഴില്‍ പ്രശ്‌നത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷമായി ദുരിതമനുഭവിക്കുന്ന ഖറാഫി നാഷണല്‍ കമ്പനിയിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ടാണ് അധികൃതര്‍ കൈമാറിയിരിക്കുന്നത്.

സ്ഥാപനത്തിലുള്ള തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി മാറ്റം നടത്തിയവരാണ് ഈ തൊഴിലാളികള്‍. ഇവരുടെ വിസ മാറ്റത്തിനുള്ള നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് നല്‍കുവാന്‍ കമ്പനി വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി അധികൃതര്‍ കുവൈറ്റ് മനുഷ്യ വിഭവസമിതിയെ സമീപിച്ചു. ചര്‍ച്ചകള്‍ക്കൊടുവിലാണ് കമ്പനി അധികൃതര്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായത്.

Top