എമ്പാപ്പെ പിഎസ്ജി വിടില്ല; വിശദീകരണവുമായി തോമസ് ട്യുഹല്‍

യുവതാരം കെയ്‌ലിന്‍ എമ്പാപ്പെ പിഎസ്ജി വിടില്ലെന്ന് അറിയിച്ച് ടീം പരിശീലകന്‍ തോമസ് ട്യുഹല്‍. സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ പരിശീലകനായതോടെ റൊണാള്‍ഡോക്ക് പകരക്കാരനായി എമ്പാപ്പയെ മാഡ്രിഡില്‍ എത്തിക്കുമെന്നും, അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ്ബ് വിടുമെന്നും ഉള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ട്യുഹല്‍.

പി.എസ്.ജിയുടെ പ്രസിഡന്റ് നാസര്‍ അല്‍ ഖലാഫി ഈ വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എമ്പാപ്പയെ വേറെ ഒരു ടീമിനും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പി.എസ്.ജി പരിശീലകന്‍ പറഞ്ഞു. എമ്പാപ്പയെ പോലെ ഒരു താരത്തെ പി.എസ്.ജിക്ക് ഇനിയും ആവശ്യമുണ്ടെന്നും പി.എസ്.ജിയുടെ ഒരു പ്രധാന താരമാണ് എമ്പാപ്പെ എന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

Top