എംബാപ്പയെ വിട്ട് കൊടുക്കില്ലെന്ന് പിഎസ്ജി; 200 ശതമാനവും ക്ലബ്ബില്‍ തുടരുമെന്ന്

സൂപ്പര്‍ താരം എംബാപ്പെ ക്ലബില്‍ തന്നെ തുടരുമെന്ന് ഉറപ്പ് പറഞ്ഞ് പി എസ് ജി. ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖിലാഫി ആണ് 200 ശതമാനം എംബാപ്പെ ടീമില്‍ തൂടരും എന്ന് പറഞ്ഞത്. ഇത്രയും മികച്ച താരത്തെ ആരു വന്നാലും വിട്ടു കൊടുക്കില്ലെന്നും നെയ്മറിനെ ആരും നിര്‍ബന്ധിച്ച് പി എസ് ജിയില്‍ എത്തിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു.

എംബാപ്പയെ സ്വന്തമാക്കാനായി റയല്‍ മാഡ്രിഡ് അടക്കമുള്ള ക്ലബുകള്‍ രംഗത്തുണ്ട്. വന്‍ ഓഫറുകള്‍ ആണ് എംബാപ്പെയ്ക്കായി റയല്‍ മാഡ്രിഡ് അണിയറയില്‍ ഒരുക്കുന്നത്. പക്ഷെ അതൊന്നു കൊണ്ടും പി എസ് ജി താരത്തെ വിട്ടു തരില്ല. കഴിഞ്ഞ സീസണില്‍ പി എസ് ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ്പ് സ്‌കോറര്‍ ആയുരുന്നു എംബാപ്പെ. ക്ലബ് വിടാന്‍ എംബാപ്പെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

Top