എമ്പാപ്പെയുടെ ഗോള്‍ മികവില്‍ കിരീടം നേടി പിഎസ്ജി

മൊണാകോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നേടി പി.എസ്.ജി. എമ്പാപ്പെ നേടിയ ഹാട്രിക്ക് മികവിലാണ് പിഎസ്ജി മൊണാകോയെ മറികടന്നത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ലില്ലെ ടുളൂസിനോട് സമനിലയില്‍ കുടുങ്ങിയതോടെ പി.എസ്.ജി കിരീടം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ 15ാം മിനിറ്റിലാണ് എമ്പാപ്പെ ഗോളടി തുടങ്ങിയത്. തുടര്‍ന്ന് 38ാം മിനിറ്റിലും, 55ാം മിനിറ്റിലും ഗോള്‍ നേടിയാണ് എമ്പാപ്പെ ഹാട്രിക് പൂര്‍ത്തിയാക്കിയത്. മത്സരം തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഗോളവിനിലൂടെയാണ് മൊണാകോ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് പകരക്കാരനായി നെയ്മര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. കാലിനേറ്റ പരിക്ക് കാരണം നെയ്മര്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം പി.എസ്.ജിക്കായി കളിക്കളത്തില്‍ ഇറങ്ങിയിരുന്നില്ല.

Top