ദുബായിലെ അഡ്രസ് സ്കൈ വ്യൂ ഹോട്ടൽ ഇമാർ ഗ്രൂപ്പ് 750 കോടി ദിർഹത്തിന് വിറ്റു

ദുബായ്: ഇമാർ ഗ്രൂപ്പ് ഡൗൺടൗൺ ദുബായിലെ അഡ്രസ് സ്കൈ വ്യൂ ഹോട്ടൽ അമേരിക്ക ആസ്ഥാനമായ എവർഗ്രീൻ ഹോസ്പിറ്റാലിറ്റിക്ക് വിറ്റു. 75 കോടി ദിർഹത്തിനാണ് (ഏകദേശം പതിനാലായിരം കോടി രൂപ) വിറ്റത്. ഇന്ത്യക്കാരായ അൽകേഷ് പട്ടേൽ, മേകുന്ദ് പട്ടേൽ എന്നിവരാണ് എവർഗ്രീൻ ഹോസ്പിറ്റാലിറ്റിയുടെ സ്ഥാപകർ. ഹോട്ടൽ ഡെവലപ്മെന്റ്, മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് എവർഗ്രീൻ ഹോസ്പിറ്റാലിറ്റി. ഇമാർ പ്രോപ്പർട്ടീസിന് കീഴിലുള്ള എവിഎസ് ഗ്രൂപ്പിനായിരുന്നു നേരത്തെ സ്കൈ വ്യൂ ഹോട്ടലിന്റെ ഉടമസ്ഥാവകാശം. 2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സ്കൈ വ്യൂ ഹോട്ടൽ ഇമാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായിരുന്നു.

169 ഹോട്ടൽ മുറികളും 551 അപ്പാർട്മെന്റുകളുമാണ് സ്കൈ വ്യൂവിലുള്ളത്. 70 മീറ്റർ നീളത്തിലുള്ള തൂക്കുപാലവും തറനിരപ്പിൽ നിന്നും 220 മീറ്റർ ഉയരത്തിലുള്ള ഇൻഫിനിറ്റി പൂളും ഹോട്ടലിലെ പ്രധാന ആകർഷണങ്ങളായിരുന്നു.2020ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇമാർ പ്രോപ്പർട്ടീസിന്റെ അറ്റാദായം 2.43 ബില്യൺ ദിർഹമായി കുറഞ്ഞിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 45 ശതമാനം ഇടിവാണ് അറ്റാദായത്തിൽ ഉണ്ടായത്. അതേസമയം സ്കൈ വ്യൂയിന്റെ 100 ശതമാനം ഓഹരികൾ മാത്രമാണ് വിറ്റതെന്നും ഹോട്ടലിനുള്ളിൽ സ്ഥിതിചെയ്യുന്ന സ്കൈബ്രിഡ്ജ് റെസ്റ്റോറന്റിന്റെ ഉടമസ്ഥാവകാശം നിലനിർത്തുമെന്നും കമ്പനി അറിയിച്ചു.

Top