പാനസോണിക് എലുഗ I9 പുറത്തിറങ്ങി ; ഡിസംബര്‍ 15 മുതൽ ഫ്‌ളിപ്പ്‌കാർട്ടിൽ ലഭ്യമാകും

പാനസോണിക് പുതിയ സ്മാർട്ട്‌ഫോൺ എലുഗ I9 പുറത്തിറക്കി.

7,499 രൂപയാണ് പുതിയ സ്മാർട്ട്‌ഫോണിന്റെ വില. വരുന്ന ഡിസംബര്‍ 15 മുതൽ ഫോൺ ഫ്‌ളിപ്പ്‌കാർട്ടിൽ ലഭ്യമായി തുടങ്ങും.

ഡ്യുവൽ സിമ്മുളള പാനസോണിക് എലുഗ I9 ആൻഡ്രോയിഡ് 7.0 നൗഗട്ടിലാണ് പ്രവർത്തിക്കുന്നത്.

എച്ച്ഡി 720X1280 റിസൊല്യൂഷനുളള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയും ഉണ്ട്.

1.2GHz ക്വാഡ്‌കോർ മീഡിയാടെക് MT6737 SoC, 3ജിബി റാം എന്നിവയും ഉള്‍പ്പെടുന്നു . 32ജിബി ഇന്റേർണൽ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 128ജിബി വരെ വികസിപ്പിക്കാം.

അര്‍ബയുടെ വെര്‍ച്ച്വല്‍ അസിസ്റ്റന്റ് ഉള്‍പ്പെടുത്തിയ കസ്റ്റമൈസേഷനും ഉണ്ട്‌. വാട്ടർമാർക്ക്, പനോരമ, ബേസ് മോഡ് എന്നിവ മുൻകൂറായി ലോഡ് ചെയ്തിട്ടുണ്ട്.

വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റികൾ ഫോണിൽ ഉണ്ട്.

2500എംഎഎച്ച് ബാറ്ററിയാണ് ഹാൻസെറ്റിന്റെ മറ്റൊരു സവിശേഷത. സ്‌പേസ് ഗ്രേ, ഷാംപെയിൻ ഗോൾഡ്, നീല എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തയിരിക്കുന്നത്.

Top