തൃശൂരില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞസംഭവം: ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ക്ഷേത്രത്തില്‍ പടക്കം പൊട്ടിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞത്. അപകടത്തില്‍ കണ്ണൂര്‍ സ്വദേശി ബാബു നേരത്തെ മരിച്ചിരുന്നു. ആനയുടെ ചവിട്ടേറ്റാണ് ഇയാള്‍ മരിച്ചത്.

Top